നഴ്സിന് തെറ്റുപറ്റി; കോടതിയെ ബോധ്യപ്പെടുത്തും; ന്യായീകരിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട് ഐസിയു പീഡനക്കേസില്‍ നഴ്സിനെതിരായ നടപടിയെ ന്യായീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നഴ്സിന്‍റെ ഭാഗത്ത് തെറ്റുപറ്റിയെന്നാണ് റിപ്പോര്‍ട്ട്. അതിജീവിതയ്ക്ക് പൂര്‍ണനീതി ഉറപ്പാക്കുകയാണ് സര്‍ക്കാരിന്‍റ ലക്ഷ്യമെന്നും അന്വേഷണ വിധേയമായാണ് നഴ്സിനെതിരെ നടപടി സ്വീകരിച്ചതെന്നും അത് കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിക്കാത്തതിനെതിരെ സീനിയർ നഴ്സിങ്‌ ഓഫിസർ പി.ബി.അനിത ഇന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിഷേധിക്കുകയാണ്.. അനിതക്ക് പിന്തുണയുമായി അതിജീവിതയും എത്തി. അതിജീവിതയ്ക്കൊപ്പം നിന്നതിന്‍റെ പേരിലാണ്  അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും അഞ്ചുദിവസമായി അനിതയെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചിട്ടില്ല.

Health minister Veena George against nurse, kozhikode medical college