കേരളത്തിൽ വൈദ്യുതി ഉപഭോഗം തുടർച്ചയായി മൂന്നാം ദിനവും റെക്കോർഡിൽ

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം തുടർച്ചയായി മൂന്നാം ദിനവും റെക്കോർഡിൽ. ഇന്നലെ 107.76 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്. വൈകിട്ട് പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5359 മെഗാവാട്ട് ആയി ഉയര്‍ന്നു. ചൊവ്വാഴ്ചത്തെ 106.88 ദശലക്ഷം യൂണിറ്റ് ഉഭോഗമാണ് മറികടന്നത് .

ഈമാസം ഒന്നിന്  104.82 ദശലക്ഷം യൂണിറ്റ് രേഖപ്പെടുത്തിയരുന്നു. തുടര്‍ച്ചയായി വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നത് വൈദ്യുതി ബോര്‍ഡിനെ ആശങ്കലാക്കുന്നുണ്ട്. 

Electricity consumption in Kerala is on record