തിരുവനന്തപുരത്ത് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; യുവാവിന്റെ കൈപ്പത്തികള്‍ അറ്റു

bomb-tvm
SHARE

തിരുവനന്തപുരം മുക്കോലയില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി. നാലുപേര്‍ക്ക് പരുക്കേറ്റു. നാലുപേരും ഗുണ്ടാസംഘത്തില്‍പ്പെട്ടവരെന്ന് പൊലീസ്. അനിരുദ്ധ്, കിരണ്‍, ശരത്, അഖിലേഷ് എന്നിവര്‍ക്കാണ് പരുക്ക്. 

അനിരുദ്ധിന്‍റെ (17) ഇരുകൈപ്പത്തികളും അറ്റു. അഖിലേഷിനും ഗുരുതരപരുക്ക് . നിസാരപരുക്കുള്ള കിരണ്‍, ശരത് എന്നിവരെ കസ്റ്റഡിയിലെടുത്തു. ബോംബ് നിര്‍മിച്ചത് പൊലീസിന് നേരെ എറിയാനാണെന്നു സംശയമുണ്ട്. 

പ്രതികള്‍ക്കെതിരെ വഞ്ചിയൂരില്‍ ബൈക്ക് മോഷണക്കേസുണ്ട്. പൊലീസ് ഇവരെ അന്വേഷിച്ച് കഴിഞ്ഞദിവസം വീടുകളില്‍ പോയിരുന്നു. 

Trivandrum bomb blast, four injured

MORE IN BREAKING NEWS
SHOW MORE