റഷ്യയിൽ കുടുങ്ങിയ പ്രിന്‍സ് വീട്ടിലെത്തി; ചതിമുഖത്തു നിന്നും ആശ്വാസതീരത്ത്

prince-one
SHARE

റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് പ്രിൻസ് സെബാസ്റ്റ്യൻ വീട്ടിലെത്തി . റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽ പ്രിൻസിന് ഗുരുതര പരുക്കേറ്റിരുന്നു.  ഇന്ത്യൻ എംബസി താല്‍ക്കാലിക യാത്രാരേഖ നല്‍കിയതിനാലാണ് മടക്കം സാധ്യമായത് . പ്രിന്‍സിനൊപ്പമുണ്ടായിരുന്ന ഡേവിഡ് മുത്തപ്പൻ ഇന്ന് രാത്രിയോടെ വീട്ടിലെത്തും . യുദ്ധഭൂമിയിലെ  ദുരിതം പുറത്തുവിട്ടത് മനോരമ ന്യൂസാണ്.

prince-two

 റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് പൂവാർ പെ‍ാഴിയൂർ കല്ലി സ്വദേശി ഡേവിഡ് മുത്തപ്പൻ കഴിഞ്ഞദിവസമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.  റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഡേവിഡിനും പരുക്ക് പറ്റിയിരുന്നു. വ്യാജ റിക്രൂട്ട് ഏജൻസിയുടെ ചതിയിൽ പെട്ടാണ് യുവാക്കള്‍ റഷ്യയിലെത്തുന്നത്. ഡേവിഡിനെയും പ്രിന്‍സിനെയും  പോലെ ഏജന്റുമാരുടെ ചതിയിൽ പെട്ട മറ്റു ചിലരും നാട്ടിൽ എത്തുന്നതിനു എംബസിയെ സമീപിച്ചിരുന്നു. 

Prince Sebastian returned to home from Russia

MORE IN BREAKING NEWS
SHOW MORE