ജസ്റ്റിസ് എസ്. മണികുമാര്‍ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍; ഗവര്‍ണറുടെ അംഗീകാരം

Justice-Manikumar
SHARE

ജസ്റ്റിസ് എസ്. മണികുമാര്‍ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍. നിയമന ശുപാര്‍ശക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കി. മാസങ്ങളായി ഇത് സംബന്ധിച്ച് ഫയലില്‍ ഗവര്‍ണര്‍തീരുമാനമെടുക്കാതെ വെച്ചിരിക്കുകയായിരുന്നു. 2023 ഒാഗസ്റ്റ് മാസത്തിലായിരുന്നു സര്‍ക്കാര്‍ ഫയല്‍രാജ്ഭവന് നല്‍കിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ വിയോജന കുറിപ്പോടെയാണ് ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറിയത്. കേരള ഹൈക്കോടതി മുന്‍ചീഫ് ജസ്റ്റിസ് ആണ് എസ്.മണികുമാര്‍. അദ്ദേഹം വിരമിച്ചപ്പോള്‍ മുഖ്യമന്ത്രി യാത്രയയപ്പ് സല്‍ക്കാരം നല്‍കിയത് വിവാദമായിരുന്നു. സാധാരണ ചീഫ് ജസ്റ്റിസ് വിരമിക്കുമ്പോള്‍ ഫുള്‍കോര്‍ട്ട് റഫറന്‍സ് മാത്രമാണ് ഉണ്ടാകുക.  

Justice S. Manikumar Human Rights Commission Chairman

MORE IN BREAKING NEWS
SHOW MORE