യുവതികളുടെ കൈമുറിച്ചത് നവീനെന്ന് നിഗമനം; മുറിവുകള്‍ ആഴമേറിയത്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

arunachal-pradesh-death-black-magic
SHARE

അരുണാചലിലെ സിറോയില്‍ മരിച്ച മലയാളികളില്‍ ഭാര്യ ദേവിയുടെയും സുഹൃത്ത് ആര്യയുടെയും കൈതണ്ടകള്‍ മുറിച്ചത് നവീനെന്ന് നിഗനം. ഇരുവരുടെയും കൈയിലെ മുറിവുകള്‍ ആഴത്തിലുള്ളതെന്നും വ്യക്തമായി. മൂന്ന് പേരുടെയും മൃതദേഹങ്ങളുടെയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും അരുണാചല്‍ ലോവര്‍ സുബാന്‍സിരി എസ് പി  കെനി ബഗ്ര പറഞ്ഞു. അച്ഛനും അമ്മയും മകളുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മുറിയെടുത്തതെന്ന്  ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ ബ്ലൂ പൈനിലെ ജീവനക്കാരനും  മനോരമ ന്യൂസിനോട് പറഞ്ഞു. മൃതദേഹം നാളെ കേരളത്തിലെത്തിച്ചേക്കും 

ഇറ്റാനഗറില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള സിറോയിലായിരുന്നു സംഭവം നടക്കുന്നത്.  ദേവിയുടെയും ആര്യയുടെയും  വലതുകൈയിലുള്ള മുറിവുകള്‍ ആഴത്തിലുള്ളതും  നവീനിന്‍റെ    ഇടതുകൈയിലെ മുറിവ് ആഴമില്ലാത്തതുമാണ്. ദേവിയുടെ കഴുത്തിലും  മുറിവുണ്ട് . ഇരുവരെയും കൈഞരമ്പുകള്‍ മുറിച്ചശേഷം നവീന്‍ ആത്മഹത്യ ചെയ്തെന്നാണ് നിഗമനം. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുമെന്ന് ലോവര്‍ സുബാന്‍സിരി എസ് പി  കെനി ബഗ്ര പറഞ്ഞു . വിനോദസഞ്ചാരികളായി സിറോയിലെ   ഹോട്ടല്‍ ബ്ലൂ പൈനിലേക്ക് നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും വെള്ളിയാഴ്ചയാണ് എത്തിയത്.  ശനിയും ഞായറും  പുറത്തുപോയ മൂവരെയും പിന്നീട് ഹോട്ടല്‍ ജീവനക്കാര്‍ മുറിക്ക് പുറത്തുകണ്ടിട്ടില്ല. ആര്യയുടെ മൃതദേഹം കട്ടിലിലും  ദേവിയുടേത് തറയിലെ മെത്തയിലുമാണ് കാണപ്പെട്ടത് . മുറിയില്‍ മല്‍പിടിത്തം  നടന്നതിന്‍റെ ലക്ഷണങ്ങളില്ലായിരുന്നു. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ വാതിലിനടിയില്‍ തുണി വച്ച് അടച്ചിരുന്നുവെന്നും എസ്പി മനോരമ ന്യൂസിനോട് പറഞ്ഞു.  

അച്ഛനും അമ്മയും മകളുമെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു  മുറിയെടുത്തിനാല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം ഒന്നു തോന്നിയിരുന്നില്ല. വാതില്‍ അകത്ത് നിന്ന് പുട്ടിയിരുന്നില്ലെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു.  .യുവതികളുടെ രേഖകള്‍ പിന്നീട് നല്‍കാമെന്നാണ് പറഞ്ഞിരുന്നത്.  വാതില്‍ തുറന്നപ്പോള്‍ കണ്ടത് യുവതികളു‍ടെ  മൃതദേഹം  മാത്രം  കണ്ടതോടെ കൊലപാതം നടത്തി പുരുഷന്‍ രക്ഷപെട്ടതെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ കരുതിയത്.  പൊലീസ് എത്തിയാണ് ഭര്‍ത്താവിന്‍റെ മൃതദേഹം കുളിമുറിയില്‍ കണ്ടെത്തിയതെന്നും ഹോട്ടല്‍ ജീവനക്കാരന്‍ 

മൊബൈല്‍ ഫോണും രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളികകളും മുറിയില്‍ നിന്ന്  കണ്ടെത്തിട്ടുണ്ട് . .പ്രഥമികമായി ആത്മഹത്യയെന്ന് കരുതുമ്പോഴും സ്ത്രീകളെ  കൊലപ്പെടുത്തി നവീന്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല 

Belief in afterlife led to death of Malayali couple, female friend in Arunachal Pradesh

MORE IN BREAKING NEWS
SHOW MORE