സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവര്‍ണര്‍

വെറ്ററിനറി വിദ്യാർഥി ജെ എസ് സിദ്ധാർഥന്റെ മരണം അന്വേഷിക്കാൻ കമ്മിഷനെ നിയമിച്ച് ഗവർണർ. മുൻ ഹൈക്കോടതി ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. സർവകലാശാല ചാൻസലറുടെ അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നീക്കം. മുൻ വയനാട് ഡിവൈഎസ്പി: വി ജി കുഞ്ഞൻ അന്വേഷണത്തെ സഹായിക്കും. പൊലീസ് അന്വേഷിക്കേണ്ട നിരവധി കാര്യങ്ങൾ ഉള്ളതിനാലാണ് മുൻ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണത്തിന്റെ ഭാഗമാക്കുന്നത്. ഹൈക്കോടതി നൽകിയ മുൻ ജഡ്ജിമാരുടെ ലിസ്റ്റിൽ നിന്നാണ് അന്വേഷണ കമ്മിഷനെ കണ്ടെത്തിയത്. അന്വേഷണത്തിലും തുടർ നടപടികളിലും വെറ്ററിനറി  സർവകലാശാലയ്ക്ക് നിരവധി വീഴ്ചകൾ സംഭവിച്ചതായും  കമ്മിഷനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിൽ പറയുന്നു.

Siddharth's death: Governor announces judicial inquiry