റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവച്ചു; തകരാര്‍ പരിഹരിക്കാന്‍ സമയം വേണം: ഭക്ഷ്യവകുപ്പ്

സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നിർത്തിവച്ചു. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനും (എൻഐസി)  ഐടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് ഇതെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. റേഷൻ വിതരണം എല്ലാ കാർഡുകാർക്കും സാധാരണ നിലയിൽ നടക്കും.

സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി എൻഐസിയും ഐടി മിഷനും അറിയിച്ച ശേഷം മാത്രമേ മസ്റ്ററിങ് പുനരാരംഭിക്കൂ. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങൾക്കും മസ്റ്ററിങ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.

kerala ration mustering technical glitch