കാര്യവട്ടം ക്യാംപസില്‍ മനുഷ്യന്റെ അസ്ഥികൂടം; കണ്ടെത്തിയത് പഴയ ടാങ്കിനുള്ളില്‍

human-skeleton-in-karivatta
SHARE

തിരുവനന്തപുരം കാര്യവട്ടം ക്യാംപസിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഉപയോഗിക്കാതെ കിടന്ന വാട്ടർ ടാങ്കിനുള്ളിലാണ് അസ്ഥികൂടം. നാളെ പുറത്തെടുത്ത് പരിശോധിക്കും. കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിലാണ് ദുരൂഹതകൾക്ക് തുടക്കമിട്ട് അസ്ഥികൂടം കണ്ടത്. ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്നുള്ള വാട്ടർ  അതോറിറ്റിയുടെ ടാങ്കിനുള്ളിലാണ് അസ്ഥികൂടം. താൽക്കാലിക പമ്പ് ഓപ്പറേറ്ററാണ് ആദ്യം കണ്ടത്. തേങ്ങയും മറ്റും എടുക്കാനായി നടക്കുന്നതിനിടെ പഴയ കുട കണ്ട് പരിശോധിച്ചപ്പോളാണ് അസ്ഥികൂടം കണ്ടത്. 

വലിയ ഉയർച്ചയുള്ള വാട്ടർ ടാങ്ക് വർഷങ്ങളിയി ഉപയോഗിക്കാത്തതിനാൽ കാട് പിടിച്ച് കിടക്കുകയാണ്. ടാങ്കിലേക്ക് ഇറങ്ങാനായി ചാരിവച്ച നിലയിൽ ഒരു കോണിയും കെട്ടി തൂക്കിയിട്ടത് പോലെ കയറും കാണുന്നുണ്ട്. ഫയർഫോഴ്ന്നും പൊലീസും എത്തിയെങ്കിലും അസ്ഥികൂടം ഇന്ന് പുറത്തെടുത്തില്ല. പ്രദേശത്ത് കാവൽ ഏർപ്പെടുത്തി. നാളെ പുറത്തെടുത്ത് ഫൊറൻസിക് പരിശോധനക്ക് അയക്കും. അതിലൂടെ മാത്രമേ പഴക്കം നിർണയിക്കാനാവു. കൊലപാതകമോ ആത്മഹത്യയൊ ആകാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.

Human skeleton in Karivattam campus

MORE IN BREAKING NEWS
SHOW MORE