കോണ്‍ഗ്രസിനു അസമിലും പ്രഹരം; വര്‍ക്കിങ് പ്രസിഡന്‍റ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്

rana-goswami
SHARE

ഹിമാചലിന് പിന്നാലെ കോണ്‍ഗ്രസിന് പ്രഹരമേല്‍പ്പിച്ച്  അസം വര്‍ക്കിങ് പ്രസിഡന്‍റ് റാണ ഗോസ്വാമി  പാര്‍ട്ടി വിട്ടു ബിജെപിയിലേക്ക് . അധ്യക്ഷ പദവിയും പാര്‍ട്ടി അംഗത്വവും രാജിവെയ്ക്കുന്നതായി  എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് രാജികത്ത് അയച്ചു. ജോര്‍ഹട്ടില്‍ നിന്നുള്ള മുന്‍ എം.എല്‍.എ കൂടിയായ റാണ ബിജെപിയില്‍ ചേരും. തൃണമുലുമായുള്ള  സഖ്യ നീക്കങ്ങളിൽ പ്രതിഷേധിച്ച്   ബംഗാളില്‍  കൗസ്താവ് ബാഗ്ചിയും കോണ്‍ഗ്രസില്‍ നിന്ന്   രാജി വച്ചു . മഹാരാഷ്ട്രയില്‍ അശോഖ ചവാന്‍ , ബസവ രാജ് പാട്ടീല്‍ , മിലിന്ദ് ദേവറ എന്നിവരുള്‍പ്പടെ   ഒരുപറ്റം നേതാക്കളാണ് കഴിഞ്ഞ ആഴ്ചകളില്‍ കോണ്‍ഗ്രസ്  വിട്ടത്

 Assam Congress working president Rana Goswami resigns; likely to join BJP

MORE IN BREAKING NEWS
SHOW MORE