പാസഞ്ചര്‍ നിരക്ക് പുനഃസ്ഥാപിച്ച് റെയില്‍വേ; കോവിഡ് കാലത്ത് കൂട്ടിയ നിരക്കുകള്‍ കുറച്ചു

railway-train-07
SHARE

ട്രെയിനുകളിൽ പാസഞ്ചർ നിരക്ക് പുനസ്ഥാപിച്ച് റയിൽവേ. കോവിഡ് കാലത്ത് കൂട്ടിയ നിരക്കുകളാണ് കുറച്ചത്. മിനിമം ചാർജ് 30 രൂപയിൽ നിന്ന്  10 രൂപയായി പുനസ്ഥാപിച്ചു. ആനുപാതികമായായി ഹ്രസ്വദൂര ടിക്കറ്റ് നിരക്കുകൾ കുറയും. യു ടി എസ് ആപ്പ് വഴി ടിക്കറ്റുകൾ ലഭിച്ച് തുടങ്ങി. 

എന്നാൽ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നടപ്പാക്കുമെന്നും നിലവിൽ ഈ ടിക്കറ്റുകൾ അംഗീകരിക്കില്ലെന്നുമാണ്  തിരുവനന്തപുരം ഡിവിഷന്റെ വിശദീകരണം. ലോക് ഡൗണിനു ശേഷം മെമു, എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റിയ പാസഞ്ചർ വണ്ടികളിൽ നിരക്കും കൂട്ടുകയായിരുന്നു.

Passenger train ticket rate

MORE IN BREAKING NEWS
SHOW MORE