ലോക്സഭ സ്പീക്കറും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ആയിരുന്ന മനോഹർ ജോഷി അന്തരിച്ചു

മുതിര്‍ന്ന ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശിവസേന–ബിജെപി സഖ്യത്തിന്‍റെ ഭാഗമായി 1995–1999 കാലത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്നു. ബാല്‍ താക്കറെയുടെ അടുത്ത അനുയായി ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. 2002 മുതല്‍ 2004 വരെ ലോക്സഭാ സ്പീക്കര്‍ പദവി വഹിച്ചു. ലോക്സഭയ്ക്കും രാജ്യസഭയ്ക്കും പുറമേ നിയമസഭാ, നിയമസഭാ കൗണ്‍സില്‍, മുനിസിപ്പല്‍ അംഗം എന്നി പദവികളിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട അപൂര്‍വം നേതാക്കളില്‍ ഒരാളാണ് മനോഹര്‍ ജോഷി.

Former Maharashtra CM Manohar Joshi dies at 86