wayanad-raid
വയനാട്ടിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് വന്‍ നികുതിവെട്ടിപ്പ് കണ്ടെത്തി ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം. 23 റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന തുടരുന്നത്. ഇതിനകം 20 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ത്ഥവരുമാനം കുറച്ചുകാണിച്ചും, ടാക്സ് ഇന്‍വോയ്സ് നല്‍കാതെയും, നല്‍കുന്ന ഇന്‍വോയ്സില്‍ ടാക്സ് കുറച്ചുകാണിച്ചും, ടാക്സ് റേറ്റ് തെറ്റായി കാണിച്ചും ഉള്‍പ്പെടെയാണ് വെട്ടിപ്പ് നടത്തിയിട്ടുള്ളത്. രാവിലെ പതിനൊന്ന് മണി മുതലാണ് ഓപ്പറേഷന്‍ വൈറ്റ് പെപ്പര്‍ എന്ന് പേരിട്ട പരിശോധന തുടങ്ങിയത്. വിവിധ ജില്ലകളിലെ 23 വിജിലന്‍സ് യൂണിറ്റും, വയനാട് ജില്ലയിലെ മൂന്ന് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡുകളും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.