സപ്ലൈകോയില്‍ പ്രശ്നങ്ങളുണ്ട്; അവശ്യ സാധനങ്ങള്‍ക്ക് ലഭ്യതക്കുറവുണ്ടായി: മന്ത്രി

GR-Anil
SHARE

സപ്ലൈകോയില്‍ ഏതാനും മാസങ്ങളായി പ്രശ്നങ്ങളുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. ഏതാനും സബ്സിഡി സാധനങ്ങളുടെ ലഭ്യതയില്‍ മാത്രമാണ് പ്രയാസമുള്ളത്. ചില്ലറവില്‍പന മേഖലകളിലേക്ക് കുത്തകകള്‍ കടന്നുവരുന്നു. സപ്ലൈകോയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.  

സപ്ലൈകോയെ തകര്‍ക്കാന്‍ പ്രതിപക്ഷമല്ല ശ്രമിക്കുന്നതെന്ന് ഷാഫി പറമ്പില്‍. അത് മുന്‍നിരയിലുള്ള ചിലരാണെന്ന് പറയാന്‍ മന്ത്രിക്ക് പരിമിതി ഉണ്ടാകും. ഭാര്യയെ പോലും വിശ്വാസത്തിലെടുക്കാന്‍ ഭക്ഷ്യമന്ത്രിക്ക് കഴിഞ്ഞില്ല. 

പണംതരാത്ത ധനവകുപ്പിനെ ചോദ്യംചെയ്യാന്‍ മന്ത്രി പ്രതിപക്ഷത്തിനൊപ്പം നില്‍ക്കണം. കേരളത്തില്‍ വിലക്കുറവ് ഉണ്ടാകുന്നത് മുഖ്യമന്ത്രിക്കുമാത്രമെന്നും ഷാഫി. 

MORE IN BREAKING NEWS
SHOW MORE