kannur-tiger

TAGS

കണ്ണൂർ കൊട്ടിയൂർ പന്നിയാമലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടി കൂടി. കമ്പിവേലിയിൽ കാലു കുടിങ്ങിയ നിലയിലാരുന്നു കടുവ.ഇടതു കാലിന് പരുക്കുള്ളതിനാൽ കടുവയെ നിരീക്ഷിച്ച ശേഷമാവും ആറളം വന്യ ജീവി സങ്കേതത്തിലേക്ക് തുറന്നു വിടുക. റോഡിൽ കിടന്ന കടുവയിൽ നിന്ന് തല നാരിഴ്ക്കാണ് രക്ഷപ്പെട്ടതെന്ന് കടുവയുടെ മുന്നിൽപ്പെട്ട സിബി മനോരമ ന്യൂസിനോട് പറഞ്ഞു.

 

ഒരു ദുരന്തമാണ് കണ്ണൂർ കൊട്ടിയൂർ പന്നിയാം മലയിൽ നിന്ന് തലനാരിഴക്ക് ഒഴിഞ്ഞത്. കാടു കടന്ന് ജനവാസ മേഖലയിൽ എത്തിയ കടുവ മനുഷ്യരെ ആകമിക്കുന്നതിന് മുൻപ് കൂട്ടിലായി. പുലർച്ചെ നാല് മണിയ്ക്ക് റബ്ബർ ടാപ്പിങ്ങിനു പോയ പന്നിയാംമലയിലെ സിബി 10 അടി മാത്രം ദൂരത്ത് വച്ചാണ് റോഡിൽ കിടക്കുന്ന കടുവയെ കണ്ടത്. സിബിയെ കണ്ട് പായുന്നതിനിടെയാണ് കടുവ സമീപത്തെ മുള്ളുവേലിയിൽ കുടുങ്ങിയത്.

 

കാഴ്ച്ച മറയ്ക്കുന്ന കാടില്ലാത്തതും കടുവയുടെ കാൽ കമ്പിവേലിയിൽ കുടുങ്ങി കിടന്നതും മയക്കുവെടി ദൗത്യത്തിൽ പ്രതിസന്ധികൾ സൃഷ്ടിച്ചില്ല. മയക്കുവെടി വച്ച ശേഷം ഒരു മണിക്കൂറിനുള്ളിൽ കടുവയെ കൂട്ടിലാക്കി . കടുവയുടെ കാലിലെ പരുക്ക് ഗുരുതരമല്ല. ആരോഗ്യ അവസ്ഥ പരിഗണിച്ചാവും ആറളം വന്യ ജീവി സങ്കേതത്തിലേക്ക് തുറന്നു വിടുക. അതുവരെ നിരീക്ഷിക്കും.

Tiger entrapped in wire fence in Kannur tranquillized