mathew-kuzhalnadan

മാസപ്പടി കേസില്‍ യഥാര്‍ഥ പ്രതി മുഖ്യമന്ത്രിയെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. മുഖ്യമന്ത്രി സി.എം.ആര്‍.എല്ലിന് ചെയ്ത വഴിവിട്ട സഹായത്തിന്റെ പ്രതിഫലം പറ്റുക മാത്രമാണ് വീണാ വിജയന്‍ ചെയ്തത്.  ഈ ആരോപണങ്ങള്‍ക്ക് മറുപടിപറയേണ്ടതില്‍ നിന്ന്മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സ്പീക്കര്‍ ഈ അഴിമതി ആരോപണം നിയമസഭയില്‍ ഉന്നയിക്കാന്‍ അനുമതി നല്‍കാത്തതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. 

 

വ്യവസായ വകുപ്പിന്‍റെ ഫയലിലെ സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് മാസപ്പടിയിലെ യാഥാര്‍ഥ പ്രതി മുഖ്യമന്ത്രിയാണെന്ന് മാത്യുകുഴല്‍നാടന്‍ ആരോപിക്കുന്നത് .കരിമണല്‍ഖനനത്തിന് സിഎം.ആര്‍എല്ലിന്  നല്‍കിയ നാലുപാട്ടകരാറുകള്‍സംബന്ധിച്ച് മുഖ്യമന്ത്രി കമ്പനിക്ക് വഴിവിട്ട സഹായം നല്‍കി എന്നതാണ് പ്രധാന ആരോപണം. പാട്ടക്കരാര്‍ റദ്ദാക്കാമെന്ന് 2016 ല്‍ സുപ്രീം കോടതി പറഞ്ഞിട്ടും  2019 വരെ അത് ചെയ്തില്ല.  ഇതിനുള്ള പ്രതിഫലമാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയന്‍റെ അക്കൗണ്ടിലേക്ക് 2016 മുതല്‍ പ്രതിമാസം ലക്ഷങ്ങള്‍ എത്താന്‍ കാരണം. റദ്ദാക്കിയ കരാര്‍ പുനഃസ്ഥാപിക്കാനും മുഖ്യമന്ത്രി ശ്രമിച്ചു എന്നാണ് കുഴല്‍നാടന്‍ ആരോപിക്കുന്നത്. 

 

വ്യവസായനയം ഇതിന് സഹായകരമാം വിധം തിരുത്തി. കൂടാതെ വ്യവസായ വകുപ്പിന്‍റെ ഫയല്‍ മുഖ്യമന്ത്രി കൈവശംവാങ്ങി തീരുമാനമെടുക്കാന്‍ തുടങ്ങി. 2019 ൽ എല്ലാ ആറ്റമിക്ക് ധാധു ഖനനവും പൊതുമേഖലയിലേക്ക് കേന്ദ്രം പരിമിതപ്പെടുത്തിയതോടെ കരാര്‍ റദ്ദാക്കേണ്ടിവന്നു. കരാര്‍ റദ്ദാക്കണമെന്ന നിയമവകുപ്പിന്‍റെ ഉപദേശം മറികടക്കാന്‍ എജിയുടെ നിയമോപദേശം തേടി . 

 

സിഎംആര്‍എല്ലിന്‍റെ ഒാഹരി 25 ശതമാനമായി പരിമിതപ്പെടുത്തി കെ.എസ്ഐഡിസിയും ഐആര്‍ഇയുമായി ചേര്‍ന്ന് ഒരു സംവിധാനം കൊണ്ടുവന്നാല്‍പാട്ടകരാര്‍ പുനസ്ഥാപിക്കാമോ എന്നും സര്‍ക്കാര്‍ പരിശോധിച്ചു ഈ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയാനുള്ള സാഹചര്യം ഒഴിവാക്കാനാണ് നിയമസഭയില്‍ ഉന്നയിക്കുന്നത്  സ്പീക്കര്‍ തടഞ്ഞതെന്നും എം.എല്‍ എആരോപിച്ചു. മാസപ്പടി ആരോപണത്തിന്റെ ഒന്നാം ഭാഗം മാത്രമാണ് ഇതെന്നും രണ്ടും മൂന്നും ഭാഗങ്ങള്‍ വരാനുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Pinarayi intervened to allow CMRL retain 4 leases worth Rs 1,000 crore: Kuzhalnadan