മാനന്തവാടിയിലിറങ്ങിയ ആനയെ ഇന്ന് മയക്കുവെടി വയ്ക്കില്ല

elephant-06
SHARE

മാനന്തവാടിയിലെത്തിയ ആളക്കൊല്ലി കാട്ടാനയെ ഇന്നും മയക്കുവെടി വയ്ക്കില്ല. ആന നിലയുറപ്പിച്ചിട്ടുള്ള മണ്ണുണ്ടി വനമേഖല ജനവാസ കേന്ദ്രമായതിനാല്‍ വെടിവയ്ക്കാന്‍ കഴിയില്ലെന്ന് വനംവകുപ്പ്. ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുന്നുവെന്നും എന്നാല്‍ പരിശോധനയും നിരീക്ഷണവും തുടരുമെന്നും ആര്‍ആര്‍ടി വ്യക്തമാക്കി. അതേസമയം, മൂന്നാംദിവസവും ദൗത്യം ഫലംകാണാത്തതില്‍ രോഷാകുലരായ നാട്ടുകാര്‍ പ്രതിഷേധത്തിന് തയാറെടുക്കുകയാണ്. 

MORE IN BREAKING NEWS
SHOW MORE