റിപ്പബ്ലിക് ദിനപരേഡിൽ മന്ത്രി കരാറുകാരന്റെ ജീപ്പ് ഉപയോഗിച്ചതിൽ അന്വേഷണം

റിപ്പബ്ലിക് ദിനപരേഡിൽ മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരന്റെ  ജീപ്പ് ഉപയോഗിച്ചതിൽ മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണം. സ്വകാര്യ വാഹനം വാടകയ്ക്ക് എടുത്തത് നിയമലംഘനം ആണെന്നാണ് വിലയിരുത്തൽ. പബ്ലിക് ട്രാൻസ്പോർട്ട് വാഹനങ്ങൾ ആയി ഉപയോഗിക്കുന്നവ ആവശ്യമെങ്കിൽ വാടകയ്ക്ക് എടുക്കാം. മോട്ടോർ വാഹന വകുപ്പിന്റെ ഈ നിർദേശം  തള്ളിയാണ് പൊലീസ് സ്വകാര്യവാഹനം എത്തിച്ചത്. വിവാദമായതോടെ വാഹനം പരേഡിന് ഉപയോഗിക്കാൻ ഉണ്ടായ സാഹചര്യം വിശദീകരിക്കാൻ ജില്ലാ കലക്ടറോടും സിറ്റി പൊലീസ് കമ്മീഷണറോടും  മന്ത്രി  ആവശ്യപ്പെട്ടിരുന്നു.

Minister Riyas slams critics for controversy over use of private vehicle on Republic Day