മലയാള മനോരമ കർഷകശ്രീ പുരസ്കാരം പി.ബി.അനീഷിന്

മലയാള മനോരമ കർഷകശ്രീ പുരസ്കാരം പ്രഖ്യാപിച്ചു. കേരളത്തിലെ ഏറ്റവും മികച്ച കർഷക പ്രതിഭയ്ക്കുള്ള പുരസ്കാരത്തിന് കണ്ണൂർ ചെറുപുഴ സ്വദേശി പി.ബി.അനീഷ് അര്‍ഹനായി. മൂന്നുലക്ഷം രൂപയും സ്വർണപ്പതക്കവും പ്രശസ്തിപത്രവും  ഉൾപ്പെടുന്നതാണ് പുരസ്കാരം. ഫെബ്രുവരി ആദ്യവാരം മലപ്പുറത്തു നടക്കുന്ന കർഷകശ്രീ കാർഷികമേളയിൽ പുരസ്കാരം സമ്മാനിക്കും. കാലോചിതമായ സാങ്കേതികവിദ്യകളിലൂടെ കൃഷിയിൽ നടത്തിയ മുന്നേറ്റത്തിനാണ് പുരസ്കാരമെന്ന് മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു ഉൾപ്പെടുന്ന വിധിനിർണയ സമിതി അഭിപ്രായപ്പെട്ടു. പുരസ്കാരം നേടണമെന്നത് വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നുവെന്നും കൃഷി നഷ്ടമെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും പി.ബി.അനീഷ് പറഞ്ഞു. 

Karshakasree 2023