ക്രിമിനല്‍ നിയമ പരിഷ്കാരങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

ക്രിമിനല്‍ നിയമ പരിഷ്ക്കാരങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. െഎപിസി, സിആര്‍പിസി, ഇന്ത്യന്‍ തെളിവു നിയമം എന്നിവ പൊളിച്ചെഴുതാനുള്ള മൂന്ന് ബില്ലുകള്‍ ശൈത്യകാല സമ്മേളനത്തിലാണ് പാര്‍ലമെന്‍റ് പാസാക്കിയത്. പ്രതിപക്ഷ എംപിമാര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് സുപ്രധാന നിയമ നിര്‍മാണം പാര്‍ലമെന്‍റില്‍ നടന്നത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ ഇതോടെ നിയമമായി. 

ചട്ടങ്ങള്‍ രൂപീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ നീതിന്യായ, ക്രമസമാധാനപാലന രംഗത്ത് അടിമുടി മാറ്റമാകും. പോസ്റ്റ് ഒാഫീസ് ബില്ലിനും ടെലികമ്മ്യൂണിക്കേഷന്‍സ് ബില്ലിനും രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. 

Bills to replace criminal codes enacted into law as President Murmu gives nod