വനിതാസംവരണം നിയമമായി; ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി

ലോക്​സഭയിലേക്കും നിയമസഭകളിലേയ്ക്കും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള ബില്‍ നിയമമായി. നാരീ ശക്തി വന്ദന്‍ അധിനിയത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി. ചട്ടങ്ങള്‍ പിന്നീട് ഇറക്കും. പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിലാണ് ഇരുസഭകളും ബില്‍ പാസാക്കിയത്. ഈ മാസം 20ന് രണ്ടിനെതിരെ 454 പേരുടെ പിന്തുണയോടെയാണ് ലോക്​സഭ ബില്‍ പാസാക്കിയത്. അടുത്ത ദിവസം രാജ്യസഭ ഏകകണ്ഠമായി പാസാക്കി. ജനസംഖ്യ കണക്കെടുപ്പ് നടത്തി 2026ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് സംവരണം നടപ്പാക്കുക. 2029 ലോക്​സഭാ തിരഞ്ഞെടുപ്പ് മുതലാകും സംവരണം നടപ്പില്‍ വരിക.

Women's Reservation bill got President's acceptance

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.