തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ഇന്ന് അധികാരമേല്‍ക്കും

revanth-reddy-3
SHARE

തെലങ്കാനയിൽ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഹൈദരാബാദിലെ എൽബിഎസ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് ചടങ്ങ്. മുഖ്യമന്ത്രിയെ കൂടാതെ 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. മുതിർന്ന നേതാവ് ഭട്ടി വിക്രമാർക്ക ഉപമുഖ്യമന്ത്രിയാകും. ഉത്തംകുമാർ റെഡ്ഡിയും മന്ത്രിസഭയിൽ ഉണ്ടാകും. സത്യപ്രതിജ്ഞയ്ക്കുശേഷം നടക്കുന്ന ആദ്യ മന്ത്രിസഭായോഗത്തിൽ വച്ച് തന്നെ, തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ച ആറ് വാഗ്ദാനങ്ങളും നടപ്പാക്കാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിടും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, സോണിയ ഗാന്ധി ,രാഹുൽ ഗാന്ധി , ഡി കെ ശിവകുമാർ,കെസി വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കൾ എല്ലാം ചടങ്ങിൽ പങ്കെടുക്കും. തെലങ്കാന പ്രക്ഷോഭത്തിനായി ജീവൻ ത്യജിച്ചവരുടെ കുടുംബാംഗങ്ങൾക്കു ചടങ്ങിലേക്ക് പ്രത്യേക ക്ഷണമുണ്ട്.

Revanth Reddy to take oath as Telangana CM today

MORE IN BREAKING NEWS
SHOW MORE