damodharan-complaint-01

 

നവകേരള സദസിന് പ്രചാരണബോര്‍ഡ് വെയ്ക്കാന്‍ പണം നല്‍കാത്തതിന് പഞ്ചായത്ത് അധികൃതര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുന്നുവെന്ന പരാതിയുമായി തട്ടുകട ഉടമ. എല്‍ഡിഎഫ് ഭരിക്കുന്ന കോഴിക്കോട് ഉള്ളിയേരി പഞ്ചായത്തിനെതിരെയാണ് പരാതി. ഉള്ളിയേരി സ്വദേശി ദാമോദരന്‍ ജില്ലാ കലക്ടര്‍ക്കാണ് പരാതി നല്‍കിയത്. അഞ്ഞൂറ് രൂപ പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ് അടങ്ങുന്ന സംഘം ചോദിച്ചെന്നും പണമില്ലെന്ന് പറഞ്ഞതിന് നിരന്തരം ഉപദ്രവിക്കുന്നുവെന്നും ദാമോദരന്‍ പറഞ്ഞു. മനോരമ ന്യൂസ് എക്സ്ക്ലൂസീവ്

 

ജലസേചന വകുപ്പിന്‍റെ സ്ഥലത്താണ് ദാമോദരന്‍റെ ഏകവരുമാന മാര്‍ഗമായ തട്ടുകട. പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനോട് പ്രചാരണ ബോര്‍ഡ് വെയ്ക്കാന്‍ പണം നല്‍കാനില്ലെന്ന് പറഞ്ഞതിന് പിന്നാലെ ജലസേചന വകുപ്പില്‍ നിന്ന് സ്ഥലമൊഴിയാന്‍ നോട്ടീസ് വന്നു. സമീപത്തെ കനാലിലേക്ക് കടയിലെ മാലിന്യങ്ങള്‍ തള്ളുന്നുവെന്ന് കാട്ടി പതിനായിരം രൂപ പഞ്ചായത്തും പിഴയിട്ടു.. പിഴ അടയ്ക്കാതായതോടെ രണ്ടാമതുമെത്തി പഞ്ചായത്തിന്‍റെ നോട്ടീസ്. കൂടാതെ കടയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയെന്നും ദാമോദരന്‍. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കനാലിലേക്ക് മാലിന്യം തള്ളുന്നതായി നേരത്തെ കണ്ടെത്തിയിരുന്നതാണെന്നുമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബലരാമന്‍റെ വിശദീകരണം.

 

Navakerala sadas complaint against ldf ruled kozhikode ulliyeri panchayath