യുഎസിലെ നെവാഡ യൂണിവേഴ്സിറ്റി ക്യാംപസില്‍ വെടിവയ്പ്; മൂന്ന് മരണം

usa-gun-fire-2
SHARE

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസില്‍ വെടിവയ്പ്. വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവയ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ക്യാംപസില്‍ നിന്നൊഴിപ്പിച്ചു. അക്രമിയും കൊല്ലപ്പെട്ടന്നാണ് പൊലീസിന്റെ നിഗമനം. പരുക്കേറ്റവരുടെ നില എത്രത്തോളം ഗുരുതരമെന്ന് അറിവില്ലെന്ന് പൊലീസ് പ്രതികരിച്ചു. 

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് സൂചന. അക്രമി പൊലീസ് ആക്രമത്തില്‍ കൊല്ലപ്പെട്ടാണോ ആത്മഹത്യ ചെയ്തതാണോ എന്നടക്കമുള്ള വിവരങ്ങളും പുറത്തുവരാനുണ്ട്. കൂടുതല്‍ അക്രമികളുണ്ടെന്ന സംശയത്തില്‍ ക്യാംപസ് മുഴുവന്‍ പൊലീസ് പരിശോധിച്ചു

Las Vegas campus shooting leaves three dead, one in critical condition

MORE IN BREAKING NEWS
SHOW MORE