കെഎസ്‌യു പ്രവർത്തകനെ എസ്എഫ്ഐക്കാർ കൂട്ടം ചേർന്ന് മർദിച്ചു; വിഡിയോ

sfi-attack
SHARE

കോഴിക്കോട് ലോ കോളജിൽ കെ എസ് യു പ്രവർത്തകനെ എസ് എഫ് ഐക്കാർ കൂട്ടം ചേർന്ന് മർദിച്ചു. രണ്ടാം വർഷ വിദ്യാർഥി സഞ്ജയ് ജസ്റ്റിനാണ് ക്രൂര മർദനത്തിനിരയായത്. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ് യു അക്കൗണ്ട് തുറന്നതിന്റ വൈരാഗ്യം തീര്‍ക്കുകയാണ് എസ്.എഫ്.െഎയെന്ന് കെ.എസ് യു യൂണിറ്റ് കമ്മിറ്റി ആരോപിച്ചു . പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ക്ലാസിലിരിക്കുകയായിരുന്ന സഞ്ജയ് യെ   കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വിളിച്ചിറക്കി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു 

പരുക്കേറ്റ സഞ്ജയ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. കൈയ്ക്ക് പൊട്ടലുണ്ട്. തലയ്ക്കും പരുക്കുണ്ട്. എസ്.എസ്.എഫ് പ്രവര്‍ത്തകരായ ശ്യാം കാര്‍ത്തിക്, അബിന്‍രാജ്, ഹൃതിക്, ഇസ്മായില്‍,യോഗേഷ്, ഇനോഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് കെ.എസ് യു ആരോപിച്ചു. 

സഞ്ജയ് യുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും ഇതുവരെ കേസെടുക്കാന്‍ തയാറായിട്ടില്ല. മര്‍ദനത്തിന്റ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിട്ടും മര്‍ദനമേറ്റവര്‍ പരാതി നല്‍കട്ടെയെന്ന നിലപാടിലാണ് ചേവായൂര്‍ പൊലീസ്.  

KSU worker attacked by SFI

MORE IN BREAKING NEWS
SHOW MORE