പരിപാടിക്കായി ക്ഷണിച്ചശേഷം ഒഴിവാക്കി; ആരോപണവുമായി ‘കാതല്‍’ സംവിധായകന്‍

jeo-baby
SHARE

‘കാതല്‍’ സിനിമയുടെ സംവിധായകന്‍ ജിയോ ബേബിയെ കോഴിക്കോട് ഫാറൂഖ് കോളജില്‍  പരിപാടിക്ക് ക്ഷണിച്ച ശേഷം ഒഴിവാക്കിയത് വിവാദത്തില്‍. കോളജിന്റെ നടപടി തന്നെ അപമാനിക്കുന്നതാണെന്നും കോളജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും  ജിയോ ബേബി വ്യക്തമാക്കി.  തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണെന്ന് യൂണിയന്‍ അറിയിച്ചെന്നും  ജിയോ ബേബി ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി. എന്നാല്‍ വിദ്യാര്‍ഥി യൂണിയന്‍റെ എതിര്‍പ്പുമൂലമാണ് പരിപാടി റദ്ദാക്കിയത് എന്ന്  കോളജ് അധികൃതര്‍ പ്രതികരിച്ചു.

ഫാറൂഖ് കോളജിലെ ഫിലിം ക്ലബ് ഇന്നലെ നടത്താനിരുന്ന പരിപാടിയിലേക്കാണ്  ജിയോ ബേബിയെ ക്ഷണിച്ചിരുന്നത്. പങ്കെടുക്കാനായി കോഴിക്കോട്ട് എത്തിയ ശേഷമാണ് പരിപാടി റദ്ദാക്കിയതായി കോളജ് അധികൃതർ അറിയിച്ചതെന്ന് ജിയോ ബേബി. 

പരിപാടി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കോളജിലെ ഫിലിം ക്ലബ് കോർഡിനേറ്ററായ അധ്യാപകൻ സ്ഥാനമൊഴിഞ്ഞു. തങ്ങൾ ഉദ്ദേശിക്കുന്ന സിനിമാ പ്രവർത്തനത്തിനോ ആസ്വാദനത്തിനോ കാമ്പസ് വളർന്നിട്ടില്ല എന്നത് സങ്കടകരമെന്നാണ് അധ്യാപകന്റെ പ്രതികരണം. എന്നാല്‍ വിദ്യാര്‍ഥി യൂണിയന്‍ സഹകരിക്കില്ലെന്നും പ്രതിഷേധിക്കുമെന്നും അറിയിച്ചതുകൊണ്ടാണ്  പരിപാടി റദ്ദാക്കിയതെന്ന് കോളജ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചു.

Kaathal movie director Jeo Baby against Farook Collage management

MORE IN BREAKING NEWS
SHOW MORE