policecrucialwb

കൊല്ലത്ത് നിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ആദ്യദിനം തന്നെ പൊലീസിന് നിര്‍ണായകവിവരം ലഭിച്ചെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍. പൊലിസിന് കടുത്ത സമ്മര്‍ദ്ദം പല ഭാഗത്തു നിന്നും ഉണ്ടായി. എങ്കിലും എല്ലാം അതിജീവിച്ച് നിര്‍ണായകവിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. 

കുറ്റകൃത്യത്തിന്റെ ബുദ്ധികേന്ദ്രം പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയാണ്. പത്മകുമാര്‍ കോവിഡിനുശേഷം കടുത്ത സാമ്പത്തികപ്രശ്നത്തിലായിരുന്നു. അഞ്ചുകോടിയുടെ ബാധ്യതയുണ്ടായിരുന്നു. അടിയന്തര ആവശ്യത്തിനായി 10 ലക്ഷം രൂപയാണ് പ്രതികള്‍ ലക്ഷ്യമിട്ടത്. പ്രതികള്‍ വന്‍ ആസൂത്രണത്തോടെയാണ് കുറ്റകൃത്യം ചെയ്തത്. കടുത്ത സാമ്പത്തിക പ്രശ്നത്തിലായിരുന്ന പത്മകുമാര്‍ ഒരുവര്‍ഷമായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ആദ്യ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയത് ഒരു വര്‍ഷം മുന്‍പാണ്. കാറുമെടുത്ത് പല സ്ഥലങ്ങളിലും കുട്ടികളെ തേടിപ്പോയി. തട്ടിയെടുക്കാന്‍ എളുപ്പമുള്ള കുട്ടികളെയാണ് ലക്ഷ്യമിട്ടത്.– പൊലീസ് വിശദീകരിക്കുന്നു.

കുട്ടിയുടെ സഹോദരനാണ് കേസിലെ ആദ്യത്തെ ഹീറോ. ആ കുട്ടിയാണ് പ്രതികളുടെ നീക്കത്തെ ആദ്യം പ്രതിരോധിച്ചത്. അത് പ്രതികള്‍ പ്രതീക്ഷിക്കാത്തതായിരുന്നു. രണ്ടുപേരെയും തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. എന്നാല്‍ അത് നടക്കാതെ വന്നതും ആറുവയസുകാരിയുടെ സഹോദരന്റെ ധീരതയോടെയുള്ള പ്രതിരോധത്തെത്തുടര്‍ന്നാണെന്നും എഡിജിപി പറയുന്നു. 

Kollam Kidnap Case; Police got important information at the first day of investigation