പ്രതിക്ക് കുട്ടിയുടെ പിതാവിനെ അറിയില്ല; നഴ്സിങ് നിയമനത്തട്ടിപ്പ് വെറും കള്ളം

child-father-that-he-did-no
SHARE

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. അറസ്റ്റിലായ കൊല്ലം ചാത്തന്നൂര്‍  സ്വദേശി കെ.ആര്‍. പത്മകുമാറിന് കുട്ടിയുടെ പിതാവിനെ അറിയില്ല. പത്മകുമാറിനെ അറിയില്ലെന്ന കുട്ടിയുടെ അച്ഛന്‍ നേരത്തെ നല്‍കിയ മൊഴിയും ശരിയെന്ന് പൊലീസ്. കെ.ആര്‍. പത്മകുമാര്‍, ഭാര്യ എം.ആര്‍. അനിതകുമാരി, മകള്‍ പി.അനുപമ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. രണ്ടുകോടി കടമുണ്ടെന്നും പ്രതിസന്ധി മറികടക്കാന്‍ പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നുമുള്ള പ്രതിയുടെ നിര്‍ണായമൊഴി ഇന്നലെത്തന്നെ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. നഴ്സിങ് നിയമനത്തട്ടിപ്പെന്നും കുട്ടിയുടെ പിതാവിന് അറിയാമെന്നുമുള്ള അഭ്യൂഹങ്ങള്‍ ഇതോടെ അവസാനിച്ചു.  മൂന്നുപേര്‍ക്കല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പത്മകുമാര്‍ പൊലീസിനോടു പറഞ്ഞത്. 

The statement of the child's father that he did not know Padmakumar is also true, the police said

MORE IN BREAKING NEWS
SHOW MORE