കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടി കണ്ട കാര്‍ട്ടൂണ്‍ വഴി പ്രതികളെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം വിജയിച്ചില്ല. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടി ലാപ്ടോപ്പില്‍ കാര്‍ട്ടൂണ്‍ കാണിച്ചിരുന്നു. ലാപ്ടോപ് കണ്ടെത്താന്‍ ഡിഐജി ആര്‍.നിശാന്തിനി ഗൂഗിളിനെ നേരിട്ട് ബന്ധപ്പെട്ടു. എന്നാല്‍ വിവരം കൈമാറാന്‍ സമയമെടുക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. അതിനാല്‍ ഫലം കിട്ടുമ്പോള്‍ തെളിവായി ഉള്‍പ്പെടുത്തും.
കേസില്‍ കെ.ആര്‍.പത്മകുമാര്‍, ഭാര്യ എം.ആര്‍. അനിതകുമാരി, മകള്‍ പി.അനുപമ എന്നിവരെ ഇന്നലെ സംസ്ഥാനം വിട്ടതിനു പിന്നാലെ തെങ്കാശിയില്‍ നിന്നു പിടികൂടി ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. രണ്ടുകോടി കടമുണ്ടെന്നും പ്രതിസന്ധി മറികടക്കാന്‍ പണം കണ്ടെത്തുക ലക്ഷ്യമെന്നുമുള്ള പ്രതിയുടെ നിര്‍ണായമൊഴി ഇന്നലെ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. പത്തുലക്ഷംരൂപ വാങ്ങിയെടുക്കുകായിരുന്നു ലക്ഷ്യം. തട്ടിക്കൊണ്ടുപോയത് താനും ഭാര്യയും മകളും ചേര്‍ന്നെന്ന് പത്മകുമാറിന്റെ മൊഴി. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് ഭാര്യയാണ്. കുട്ടിയെ കാറിലേക്ക് പിടിച്ചുകയറ്റിയതും വീട്ടിലേക്ക് ഫോണ്‍ ചെയ്തതും അനിതകുമാരിയാണ്. ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മൂന്നുതവണ ശ്രമിച്ചു. നടത്തിയത് ഒരുവര്‍ഷത്തെ തയാറെടുപ്പെന്നും മൊഴി നല്‍കി. കുട്ടിയെ സൂക്ഷിക്കാനും മറ്റാരും സഹായിച്ചില്ല.
നഴ്സിങ് നിയമനവുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടെന്നും പ്രതികളെ കുട്ടിയുടെ പിതാവിന് അറിയാമെന്നുമുള്ള അഭ്യൂഹങ്ങള്‍ ഇതോടെയാണ് അവസാനിച്ചത്. തട്ടിക്കൊണ്ടുപോയത് താനും ഭാര്യയും മകളും ചേര്‍ന്നെന്നെന്നും പത്മകുമാര്‍ മറ്റാരും സഹായിച്ചില്ലെന്നും പത്മകുമാര്‍ പൊലീസിനോടു പറഞ്ഞു.
In the child abduction case, the police investigation to find the accused through the cartoon seen by the child was not successful