senior--nursing-officer-who

കോഴിക്കോട് മെഡിക്കല്‍ കോളജ് െഎ.സി.യുവില്‍ യുവതി പീഡനത്തിനിരയായ കേസില്‍ അതിജീവിതയെ പിന്തുണച്ച സീനിയര്‍ നഴ്സിങ് ഒാഫീസര്‍ പി.ബി.അനിതയെ സ്ഥലം മാറ്റി. അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന്റ പേരില്‍ അഞ്ച് ജീവനക്കാരെ കഴിഞ്ഞിടെ സ്ഥലം മാറ്റിയിരുന്നു. ഇതിന്റ പകപോക്കലാണ് അനിതയുടെ സ്ഥലം മാറ്റമെന്നാണ് ആക്ഷേപം.

മാര്‍ച്ച് 18 നാണ് ശസ്ത്രക്രിയക്കെത്തിയ യുവതി ലൈംഗിക അതിക്രമത്തിനിരയായത്. കേസില്‍ അറ്റന്‍ഡര്‍ ശശീന്ദ്രനെ അസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ അഞ്ച് വനിത ജീവനക്കാര്‍ ശസ്ത്രക്രിയ വാര്‍ഡിലെത്തി അതിജീവിതയെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചു. വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അനിതയാണ് ഇക്കാര്യം നഴ്സിങ് സൂപ്രണ്ടിനെ അറിയിച്ചത്. ഇതെത്തുടര്‍ന്ന് അഞ്ചുപേരെയും സസ്പെന്‍ഡ് ചെയ്തു. 

ഡി.എം.ഇ രൂപീകരിച്ച അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ ഇവരെ കഴിഞ്ഞിടെ കോട്ടയത്തും തൃശൂരുമായി സ്ഥലം മാറ്റി. ഇതിന്റ പകപോക്കലാണ് അനിതയ്ക്കെതിരായ നടപടിയെന്ന് ആക്ഷേപമുണ്ട്. എന്‍.ജി.ഒ യൂണിയന്‍ നേതാവ് നേരത്തെ അനിതയെ ഭീഷണിപ്പെടുത്തിയിരുന്നു.

 

Senior nursing officer who was with victim was replaced