വീടിന് തീപിടിച്ച് ഓട്ടിസം ബാധിച്ച മകൻ മരിച്ചു; മാതാവിന് ഗുരുതരമായി പൊള്ളലേറ്റു

autistic-son-dies-in-house-
SHARE

അമ്പലപ്പുഴയിൽ വീടിന് തീപിടിച്ചു . ഓട്ടിസം ബാധിച്ച മകൻ മരിച്ചു. മാതാവിന് ഗുരുതരമായി പൊള്ളലേറ്റു. അമ്പലപ്പുഴ കിഴക്കേനടയിൽ മകം വീട്ടിൽ മഹേഷ് ആണ് മരിച്ചത്.അമ്മ ശോഭയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് സംശയിക്കുന്നു. റോഡിലൂടെ പോയ അമീർ എന്ന യുവാവാണ്  മുറിക്കുളളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ മറ്റുള്ളവരെ വിളിച്ചു കൂട്ടി. സമീപത്ത് വാഹന പരിശോധനയ്ക്കുണ്ടായിരുന്ന മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തി. വീടിന്റെമുൻ വാതിൽ തുറന്നു കിടക്കുകയായിരുന്നു. അകത്തെ മുറിയിൽ ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു മാതാവ് ശോഭയും മകൻ മഹേഷും .  ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും മഹേഷ് മരിച്ചിരുന്നു. 

Autistic son dies in house fire

MORE IN BREAKING NEWS
SHOW MORE