‘രാത്രി ഒരു വീട്ടിലായിരുന്നു; കൊണ്ടുപോയവരെ അറിയില്ല’; അബിഗേലിന്റെ പ്രതികരണം

abigel5
SHARE

രാത്രി ഒരു വീട്ടിലായിരുന്നെന്നും കൊണ്ടുപോയവരെ ആരെയും അറിയില്ലെന്നും അബിഗേല്‍. കുട്ടി മാസ്ക് ധരിച്ചിരുന്നെന്നു ആദ്യം കണ്ട ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. പേര് ചോദിച്ചപ്പോള്‍ അബിഗേല്‍ എന്ന് പറഞ്ഞെന്നും ഇയാള്‍ വിശദീകരിച്ചു. ദൃക്സാക്ഷികളുമായി ആശ്രാമം മൈതാനത്ത് തെളിവെടുപ്പ് നടന്നു. 

അബിഗേലിനെ കൊല്ലം നഗരത്തില്‍ ആശ്രാമം മൈതാനത്ത്  ഉപേക്ഷിച്ചനിലയില്‍ ആദ്യം കണ്ടത് ധന​ഞ്ജയ എന്ന യുവതിയാണ്. കുട്ടി അവശനിലയിലെന്ന് തോന്നി വെള്ളം നല്‍കി. ശേഷം പൊലീസിനെ അറിയിച്ചു. ഒരു സ്ത്രീയാണ് കുഞ്ഞിനെ മൈതാനത്ത് കൊണ്ടിരുത്തിയതെന്ന് യുവതി പറഞ്ഞു. ഒരു സ്ത്രീ  അബിേഗലിന് ഒപ്പമുണ്ടായിരുന്നു. അടുത്തുനിന്ന് പോകുന്നത് കണ്ടു. പിന്നീട് തിരിച്ചുവന്നില്ല. ഇതാണ് സംശയം തോന്നാന്‍ കാരണം. പടം വച്ചു നോക്കി സ്ഥിരീകരിച്ചതോടെ ഒപ്പം കൂടിയവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നെന്നും ധന​ഞ്ജയ മാധ്യമങ്ങളോടു പറഞ്ഞു. കൊല്ലം എസ്എന്‍ കോളജ് വിദ്യാര്‍ഥിനിയായ ധനഞ്ജയ പരീക്ഷ കഴിഞ്ഞ് വരികയായിരുന്നു. 

തന്‍റെ മകളെ തിരിച്ചു കിട്ടിയെന്നും പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്നും അബീഗേലിന്‍റെ അമ്മ കണ്ണീരോടെ മാധ്യമങ്ങളോട് പ്രതികരിച്ചു..'ഇന്നലെ വൈകിട്ട് എന്‍റെ കുഞ്ഞിനെ കാണാതെയായത് മുതല്‍ ഇന്ന് ഈ നേരം കുഞ്ഞിനെ കണ്ടുകിട്ടുന്നത് വരെ ഒപ്പം നിന്ന കേരള പൊലീസിനും, രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും , പള്ളിയിലുള്ളവര്‍ക്കും, തിരുമേനിമാര്‍ക്കും മാധ്യമങ്ങള്‍ക്കും എല്ലാവരോടും നന്ദി. കേരളത്തിനകത്തും പുറത്തും രാജ്യത്തിന് പുറത്ത് നിന്നുമെല്ലാമായി പ്രാര്‍ഥിച്ച എല്ലാവരോടും നിറഞ്ഞ നന്ദി. എന്‍റെ മകളെ തിരിച്ചു കിട്ടി. ഉടന്‍ തന്നെ വീട്ടിലേക്ക് കൊണ്ടുവരുമെന്നാണ് പറയുന്നത്..'കണ്ണീരോടെ അവര്‍ പറഞ്ഞു നിര്‍ത്തി. 

kollam girl reaction

MORE IN BREAKING NEWS
SHOW MORE