thiruvallamuncinavakerala-2
  • വിശദീകരണം തേടുമെന്ന് ഡിസിസി
  • പണം അനുവദിച്ചത് സപ്ലിമെന്‍ററി അജണ്ടയായി ഉൾപ്പെടുത്തി
  • നേതൃത്വം തീരുമാനം അറിയിക്കാന്‍ വൈകിയെന്ന് ചെയര്‍പഴ്സന്‍

നവകേരള സദസില്‍ സഹകരിക്കേണ്ടെന്ന കെപിസിസി നിർദേശം മറികടന്ന് യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയിൽ നിന്ന് നവകേരള സദസ്സിനായി പണം അനുവദിച്ചു. നഗരസഭാ കൗൺസിലിൽ സപ്ലിമെൻററി അജണ്ടയായി ഉൾപ്പെടുത്തി ഒരു ലക്ഷം രൂപയാണ് അനുവദിച്ചത്. വിഷയത്തിൽ പാർട്ടിയിലും മുന്നണിയിലും പ്രതിഷേധമുയർന്നതോടെ നഗരസഭ ചെയർപേഴ്സനോട് വിശദീകരണം തേടാൻ ഒരുങ്ങുകയാണ് ഡിസിസി. അതേസമയം നേതൃത്വം തീരുമാനമറിയിക്കാൻ വൈകിയതുകൊണ്ടാണ് പണം അനുവദിച്ചതെന്ന് നഗരസഭ ചെയർപേഴ്സൻ പ്രതികരിച്ചു.

 

കഴിഞ്ഞ നാലാം തീയതി ചേർന്ന നഗരസഭാ കൗൺസിലിൽ സപ്ലിമെന്ററി അജണ്ഡയായി ഉൾപ്പെടുത്തിയാണ് നവ കേരള സദസിന് ഒരുലക്ഷം രൂപ അനുവദിച്ചത്. പ്രധാന അജണ്ഡ ചർച്ചചെയ്ത് അവസാനിപ്പിച്ച് യുഡിഎഫിലെ ഭൂരിഭാഗം കൗൺസിലർമാരും മടങ്ങിയശേഷം പണം അനുവദിക്കുന്ന കാര്യം ചർച്ച ചെയ്തു പാസാക്കുകയായിരുന്നു. ആദ്യഘട്ടമായി 50,000 രൂപയും നൽകി. സംഭവമറിഞ്ഞ് യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ സർക്കാർ ഉത്തരവ് പ്രകാരമാണ് പണം അനുവദിച്ചതെന്നും കെപിസിസിയുടെ തീരുമാനം ഡിസിസി അറിയിച്ചിരുന്നില്ലെന്നും നഗരസഭ ചെയർപേഴ്സൻ അനു ജോർജ് പറഞ്ഞു.

 

Thiruvalla municipality grants 1lakh for Navakerala Sadas