പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വൈറലായ ദീപാവലി നൃത്തത്തിന്‍റെ ചുവടുപിടിച്ചുള്ള ഡീപ് ഫെയ്ക്ക് ചര്‍ച്ചകള്‍ക്ക് ആന്‍റി ക്ലൈമാക്സ്. നൃത്തത്തിന്‍റെ വിഡിയോ തന്‍റേതാണെന്ന് മോദിയുടെ അപരനും ആരാധകനുമായ മുംബൈ സ്വദേശി വികാസ് മെഹന്തെ. ഡീപ് ഫെയ്ക് വിഡിയോ ആണെന്ന് പ്രധാനമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടതില്‍ പ്രയാസമുണ്ടെന്നും വികാസ് മെഹന്തെ മനോരമ ന്യൂസിനോട് പറഞ്ഞു.
പ്രധാനമന്ത്രിയുടെ രൂപസാദൃശ്യംകൊണ്ട് പ്രശസ്തനായ വികാസ് മെഹന്തെയ്ക്ക് രാജ്യത്തിന് അകത്തും പുറത്തും ആരാധകരുണ്ട്. അങ്ങനെയാണ് ദീപാവലിക്ക് ലണ്ടനിലെ ഗുജറാത്തി സമൂഹത്തിന്‍റെ ക്ഷണം എത്തിയത്. അവിടെ സ്റ്റേജിലെത്തിയപ്പോള്‍ നവരാത്രി സ്പെഷന്‍ ഐറ്റമായ ഗര്‍ബ നൃത്തത്തില്‍ പങ്കാളിയാകണമെന്ന് ഒരേ നിര്‍ബന്ധം. അങ്ങനെവെച്ചചുവട് പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ വൈറലായി.
അതൊരു ഡീപ് ഫെയ്ക് വിഡിയോ ആണെന്ന് പ്രധാനമന്ത്രി തെറ്റിദ്ധരിച്ചതില്‍ മെഹന്തെയ്ക്ക് പ്രയാസമുണ്ട്. എങ്കിലും തന്‍റെ രൂപസാദൃശ്യം തിരിച്ചറിഞ്ഞതിലെ ആഹ്ളാദവും ഈ അപരന്‍ മറച്ചുവയ്ക്കുന്നില്ല. ബോളിവുഡ് താരങ്ങളുള്‍പ്പടെ ഇരയായ ഈ വ്യാജന്‍ പതിപ്പുകള്‍ക്കെതിരെ നിയമം കടുപ്പിക്കണമെന്ന് മെഹന്തെ
മോദി ദേശീയരാഷ്ട്രീത്തിലെത്തിയ നാള്‍മുതല്‍ തന്നെ തന്‍റെ അപരസാന്നിധ്യം മെഹന്തെ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് ബിജെപി ക്യാംപിനൊപ്പം പ്രചാരണത്തിലും സജീവമായി. അടുത്തമാസം പുറത്തിറങ്ങുന്ന മോദി ബയോപികിലെ ശ്രദ്ധാകേന്ദ്രവും മെഹന്തെ തന്നെയാണ്. മുംബൈയില്‍ ബിസിനസുകാരനായ വികാസ് മെഹന്തെയ്ക്ക് തന്‍റെ മോദി ഐഡന്‍റിറ്റി യഥാര്‍ഥമാണെന്ന് തെളിയിക്കാനുള്ള അവസരം കൂടിയായി ഈ ഡീപ് ഫെയ്ക് ചര്‍ച്ചകള്‍.
'It was me, not deep fake!’ says PM’s doppelganger over dance clip