pinarayi-vijayan-3

 

എൽഡിഎഫ് വക്താക്കളായല്ല മുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള സദസിൽ പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം രാഷ്ട്രീയം പറയുമ്പോൾ അതിനു മറുപടി ഇനിയും നവകേരള സദസിൽ ഉണ്ടാവും. നവകേരള സദസ് കാസര്‍കോട് കഴിഞ്ഞപ്പോള്‍ മഹാ ജനമുന്നേറ്റ സദസ്സായിമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.ആര്‍ ഏജന്‍സിക്ക് ബുദ്ധി പണയംവെച്ചവര്‍ക്ക് പി.ആര്‍ പരിപാടിയായി തോന്നുമെന്നും മുഖ്യമന്ത്രി.  

 

പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടിയും നവകേരള സദസിന്റെ മുന്നേറ്റവുമായിരുന്നു മുഖ്യമന്ത്രി പയ്യന്നൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നിറഞ്ഞു നിന്നത്. രാഷ്ട്രീയ മറുപടികൾക്കുള്ള സാഹചര്യം പ്രതിപക്ഷമാണ് ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ലൈഫ് പദ്ധതിയെ പ്രതിപക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പാവപ്പെട്ടവർക്ക് വീടു ലഭ്യമാക്കുന്ന പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. 

 

നവ കേരള സദസ് നടക്കുന്ന ഒരോ സ്ഥലത്തെയും ചിലവ് പരിശോധിക്കാമെന്നും സമയത്തിന്റെ പരിമിധി ഉണ്ടായതു കൊണ്ടാണ് മന്ത്രിമാരുടെ പ്രതിനിധികളായി ഉദ്യോഗസ്ഥർ നിവേദനം  സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി. ഇന്നലത്തെ തിരക്ക് പരിഗണിച്ചാണ് നവകേരള സദസിൽ  നിവേദനം നൽകുന്ന കൗണ്ടറുകളുടെ എണ്ണം 20 ആക്കി ഉയർത്തി.

 

Pinarayi vijayan on navakerala sadas opposition parties