
നവകേരള സദസിന്‍റെ പേരില്‍ സിപിഎം ക്രിമിനലുകളുടെ അഴിഞ്ഞാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിഷേധത്തെ കായികമായി നേരിട്ടാല്‍ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും. വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പെടെ ഡിവൈഎഫ്ഐ ക്രിമിനലുകള്‍ തല്ലിച്ചതച്ചത് കേരളത്തിന് അപമാനം. സിപിഎം ബോധപൂര്‍വം അക്രമം അഴിച്ചുവിട്ടപ്പോള്‍ പൊലീസ് അനങ്ങിയില്ലെന്നും പ്രതിപക്ഷനേതാവ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.