
ആലപ്പുഴ കഞ്ഞിക്കുഴിയിൽ പി.കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതിയെ സിപിഎമ്മിൽ തിരിച്ചെടുത്തു. കേസിൽ രണ്ടാം പ്രതിയായിരുന്ന പി. സാബുവിനെയാണ് പാർട്ടിയിൽ തിരിച്ചെടുത്തത്. സ്മാരകം തകർക്കുന്ന സമയത്ത് കണ്ണർകാട് ലോക്കൽ സെക്രട്ടറിയായിരുന്നു സാബു . സ്മാരകം തകർത്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് സാബുവിനെ സിപിഎം പുറത്താക്കിയത്. 2013 ഒക്ടോബർ 30 ന് സി പി എം വിഭാഗീയതയെ തുടർന്നാണ് കൃഷ്ണ പിള്ള സ്മാരകം തകർത്തത്. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സനൽ സ്റ്റാഫിൽ ഉണ്ടായിരുന്ന ലതീഷ് ബി .ചന്ദ്രൻ അടക്കം അഞ്ചു പാർട്ടി പ്രവർത്തകരായിരുന്നു പ്രതികൾ . ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കേസിലെ 5 പ്രതികളെയും 2020 ജൂലൈ 30 ന് കോടതി വെറുതെ വിട്ടിരുന്നു.
P Krishna Pillai memorial attack case cpm