ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ വാര്‍ഷിക ആഘോഷ നോട്ടീസ് വിവാദമായതിന് പിന്നാലെ, ദേവസ്വം ബോര്‍ഡ് സാംസ്കാരിക വകുപ്പ് ഡയറക്ടറെ സ്ഥലംമാറ്റി. ബി.മധുസൂദനന്‍ നായര്‍ക്ക് ഹരിപ്പാട് ഡെപ്യൂട്ടി കമ്മിഷണർ ആയാണ് സ്ഥാനചലനം. മധുസൂദനൻ നായർ ഒരുമാസത്തെ അവധിയിൽ പ്രവേശിച്ചു. നോട്ടിസിലെ പരാമര്‍ശങ്ങള്‍ ബോര്‍ഡിന് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Travancore Devaswom Board action in Notice Controversy...