'സ്റ്റൈപെന്‍ഡ് വര്‍ധിപ്പിക്കണം'; പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും പണിമുടക്കുന്നു

സംസ്ഥാനത്തെ  സർക്കാർ മെഡിക്കൽ കോളജുകളിലെ പി.ജി ഡോക്ടർമാരും ഹൗസ് സർജന്മാരും പണിമുടക്കുന്നു. സ്റ്റൈപെന്‍ഡ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ്  സമരം. അത്യാഹിത വിഭാഗങ്ങളിലും സേവനം നിർത്തിവയ്ക്കും. 2019 മുതൽ പി.ജി ഡോക്ടർമാരുടെ സ്റ്റൈപെന്‍ഡ് വർധിപ്പിച്ചിട്ടില്ല. ഡോ വന്ദനാ ദാസിന്‍റെ കൊലപാതകത്തെത്തുടർന്ന് പി.ജി ഡോക്ടർമാർ സമരം നടത്തിയിരുന്നു. അനുനയത്തിന്‍റെ ഭാഗമായി പി.ജി ഡോക്ടർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ആരോഗ്യ സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിച്ചിരുന്നെങ്കിലും  പ്രവർത്തനം ആരംഭിച്ചില്ലെന്ന്  ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. സമിതി പ്രവർത്തന സജ്ജമാക്കുക, ആരോഗ്യ സർവകലാശാല വിവിധ കോഴ്സുകൾക്ക് ചുമത്തിയ ഫീസ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി മുന്നോട്ട് വയ്ക്കുന്നു. നാളെ രാവിലെ 8 വരെയാണ് സമരം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

PG medicos, house surgeons in Kerala on strike