സംസ്ഥാനം വീണ്ടും മരുന്നു ക്ഷാമത്തിലേക്ക്; വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് 143 കോടി

സംസ്ഥാനം വീണ്ടും മരുന്നിന്റേയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും ക്ഷാമത്തിലേയ്ക്ക് നീങ്ങുന്നു. കോഴിക്കോടിനു പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും അവശ്യമരുന്നുകള്‍ പലതും കിട്ടാനില്ല. 143 കോടി കുടിശികയായതോടെ ഹൃദയ ശസ്ത്രക്രിയ ഉപകണങ്ങളുടെ വിതരണം നിര്‍ത്തി വയ്ക്കുമെന്ന് 19 ആശുപത്രികള്‍ക്ക് വിതരണക്കാര്‍ നോട്ടീസ് നല്കി.   ഏഴു ദിവസത്തേയ്ക്ക് ഡോക്ടര്‍ കുറിച്ചു കൊടുത്ത വിലയേറിയ മരുന്ന് ജനറല്‍ ആശുപത്രി ഫാര്‍മസിയില്‍ ഇല്ലെന്നറിഞ്ഞപ്പോഴേ ഒാമനയ്ക്ക് സങ്കടം പൊട്ടി .

പിന്നെ ഇതേ അവസ്ഥയില്‍  കുറെയധികം പേര കണ്ടു. ചിലര്‍ക്ക് ചില മരുന്നുകള്‍ കിട്ടി ബാക്കി പുറത്തു നിന്നു വാങ്ങണം  മെഡിക്കല്‍ കോളജില്‍ കരള്‍ രോഗികള്‍ക്കും വൃക്ക രോഗികള്‍ക്കുമൊക്കെ കോടുക്കുന്ന ആല്‍ബുമിന്‍ , ന്യൂറോ രോഗികള്‍ക്ക്് നല്കുന്ന ഇമ്യൂണോ ഗ്ളോബുലിന്‍ തുടങ്ങി വിലയേറിയപല മരുന്നുകളും മാസങ്ങളായി -കിട്ടാനില്ല .

തിരുവന്തപുരം മെഡിക്കല്‍ കോളജിലെ കാരുണ്യ, എച്ച് എല്‍ എല്‍ ഫാര്‍മസികള്‍ക്ക് മാത്രം  40 കോടിയോളം ലഭിക്കാനുണ്ട്. ഹൃദയ ശസ്ത്രക്രിയാ ഉപകരണ വിതരണക്കാര്‍ക്ക് ഇവിടെ നിന്നും മാത്രം കിട്ടാനുളളത് 49 കോടി. കോഴിക്കോട് മെഡിക്കല്‍ കോളജ് 23 കോടി, കോട്ടയം മെഡിക്കല്‍ കോളജ് 17 കോടി,  എറണാകുളം ജനറല്‍ ആശുപത്രിയും പരിയാരം മെഡിക്കല്‍ കോളജും 10 കോടി വീതം തുടങ്ങി 143 കോടിയാണ് വിതരണക്കാര്‍ക്ക് നല്കാനുളളത്. മാര്‍ച്ച് 31 നകം തുക നല്കിയില്ലെങ്കില്‍ വിതരണം നിര്‍ത്തി വയ്ക്കുമെന്നാണ് നോട്ടീസ്.

Medicines shortages in kerala

Enter AMP Embedded Script