തിരുവനന്തപുരം മെഡി. കോളജിലെ വനിത ഡോക്ടര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ വനിത ഡോക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റും വെള്ളനാട് സ്വദേശിയുമായ അഭിരാമി ബാലകൃഷ്ണനാണ് മരിച്ചത്. മെഡിക്കല്‍ കോളജിന് സമീപം സുഹൃത്തുക്കളുമൊത്ത് താമസിക്കുന്ന വീട്ടിലെ മുറിയിലാണ് മരിച്ചനിലയില്‍ കണ്ടത്. കയ്യില്‍ സിറിഞ്ചുകള്‍ കണ്ടതിനാല്‍ മരുന്ന് കുത്തിവച്ച് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മുംബൈയില്‍ ഡോക്ടറായ കൊല്ലം സ്വദേശി പ്രതീഷുമായി അഞ്ച് മാസം മുന്‍പായിരുന്നു വിവാഹം. ആത്മഹത്യയെന്ന് കരുതുമ്പോഴും കാരണം വ്യക്തമായിട്ടില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.

lady doctor found dead