കോളജില്‍ ക്രൂരമായ റാഗിങ്; വിവസ്ത്രനാക്കി വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയത്തില്‍ ചവിട്ടി

student-ragging
SHARE

തിരുവനന്തപുരം ധനുവച്ചപ്പുരം വി.ടി.എം എൻ.എസ്.എസ് കോളജിൽ വിദ്യാർഥിക്ക് ക്രൂര മർദ്ദനം. വിവസ്ത്രനാക്കി ജനനേന്ദ്രീയത്തിൽ ചവിട്ടിയെന്ന് വിദ്യാർഥി പറഞ്ഞു. വിദ്യാർഥിയുടെ കുടുംബം പാറശാല പൊലീസിൽ പരാതി നൽകി. 

കോളജിലെ എ.ബി.വി.പി പ്രമുഖിനെ കാണാൻ ചെല്ലാത്തതിനാണ് സംഘടനയിലെ അഞ്ച് പ്രവർത്തകർ വ്യാഴാഴ്ച ഉച്ചയ്ക്ക് കുടപ്പനമൂട് സ്വദേശിയായ ഒന്നാംവർഷ ബിരുദ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചത്. കോളജിലെ കുറ്റിക്കാട്ടിലെത്തിച്ച് വിവസ്ത്രനാക്കി വീഡിയോ പകർത്തിയ ശേഷം ജനനേന്ദ്രീയത്തിൽ ഉൾപ്പെടെ മർദ്ദിക്കുകയായിരുന്നു. കുഴഞ്ഞുവീണ വിദ്യാർഥിയെ മർദ്ദിച്ചവരിൽ ഒരാൾ തന്നെയാണ് ക്യാംപസിനെ പുറത്ത് എത്തിച്ചത്. മർദ്ദനത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ പകർത്തിയ നഗ്നവീഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. 

വീട്ടിലെത്തിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് വീട്ടുകാർ അറിയുന്നതും ആശുപത്രിയിലെത്തിക്കുന്നതും തുടർന്ന് പൊലീസിൽ പരാതി നൽകുന്നതും. 

Trivandrum Dhanuvachapuram NSS Collage Ragging

MORE IN BREAKING NEWS
SHOW MORE