പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ ലോണും ആനുകൂല്യങ്ങളുമില്ല; കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭീഷണി

kudumbasreeplkdn-18
പ്രതീകാത്മക ചിത്രം
SHARE

കുടുംബശ്രീയുടെ 'തിരികെ സ്‌കൂളിലേക്ക്' പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അംഗങ്ങള്‍ക്ക് സിഡിഎസ് ചെയർപേഴ്സന്‍റെ ഭീഷണി സന്ദേശം. പാലക്കാട് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സന്‍റെ ഭീഷണി സന്ദേശമാണ് പുറത്തുവന്നത്. ക്ലാസില്‍ പങ്കെടുത്തില്ലെങ്കില്‍ ലോണും മറ്റ് ആനുകൂല്യങ്ങളും നല്‍കില്ലെന്നാണ് ഭീഷണി. ഭീഷണിക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. 

കുടുംബശ്രീ ഓഫിസില്‍ നിന്നുള്ള അറിയിപ്പാണെന്നും 10,12,13 –ാം വാര്‍ഡുകളിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമാണ് പതിനഞ്ചാം തിയതി രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം നാലര വരെ ക്ലാസ് ഉണ്ടായിരിക്കുമെന്നുമാണ് ചെയര്‍പഴ്സണ്‍ പറയുന്നത്. ക്ലാസ് ക്രമീകരിച്ചിരിക്കുന്നതനുസരിച്ച് എല്ലാവരും നിര്‍ബന്ധമായി പങ്കെടുക്കണം. പങ്കെടുക്കാന്‍ കഴിയാത്തവരെ അടുത്തയാഴ്ച പങ്കെടുപ്പിക്കണം. ക്ലാസില്‍ പങ്കെടുക്കാത്തവര്‍ ലോണിനും മറ്റാവശ്യങ്ങള്‍ക്കും വരുമ്പോള്‍ വിഷയങ്ങള്‍ വരുമെന്നും ഭക്ഷണം നിര്‍ബന്ധമായും കൊണ്ടുവരണമെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. 

CDS chairperson compelling members to participate in 'Thirike Schoolilek' program

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

MORE IN BREAKING NEWS
SHOW MORE