anson-kaapa-2

 

മൂവാറ്റുപുഴയിൽ കോളജ് വിദ്യാർഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.  ഏനാനല്ലൂർ സ്വദേശി ആൻസൺ റോയിയെയാണ് കാപ്പ ചുമത്തി  വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി   ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.   മൂവാറ്റുപുഴ, വാഴക്കുളം  പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന് നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും ഇയാൾ പ്രതിയാണ്. 

 

കഴിഞ്ഞ ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന്  മൂവാറ്റുപുഴ നിർമ്മല കോളജിന് മുമ്പിൽവച്ച് വിദ്യാർഥിനികളായ നമിതയേയും, മറ്റൊരു ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന  വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റു. ഇതിന് മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ് വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.  

 

 

kaapa imposed against anson roy accused in college student death case