isis-terrorist
  • ഐഎസ് ഭീകരന്‍ ഷാനവാസ് പിടിയിലായത് ജയ്പൂരില്‍ നിന്ന്
  • ഷാനവാസും സംഘവും കേരളത്തിലുമെത്തി
  • വനമേഖലകളില്‍ ഐ.എസ് പതാക സ്ഥാപിച്ച് ഫോട്ടോയെടുത്തു

ജയ്പൂരില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസും കൂട്ടാളികളും കേരളത്തിലെത്തി വനമേഖലകളില്‍ ദിവസങ്ങളോളം താമസിച്ചു. ഇസ്‍ലാമിക്് സ്റ്റേറ്റ് പതാക പശ്ചാത്തലത്തില്‍ സ്ഥാപിച്ച് ഫോട്ടൊയെടുത്തെന്നും ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ വൃത്തങ്ങള്‍. എന്‍ഐഎ തലയ്ക്ക് മൂന്നുലക്ഷം രൂപ വിലയിട്ട ഷാനവാസും സംഘവും ഹിറ്റ് ലിസ്റ്റടക്കം തയാറാക്കി. 

കേരളത്തിലെ വനമേഖല, ടെന്‍റ് കെട്ടി താമസം, പശ്ചാത്തലത്തില്‍ ഇസ്‍ലാമിക് സ്റ്റേറ്റിന്‍റെ പതാക കെട്ടി ചിത്രമെടുത്തു. ഈ ചിത്രങ്ങള്‍ കൈമാറിയതിന്‍റെ തെളിവുകളടക്കം ലഭിച്ചതിന്‍റെ വിവരങ്ങളാണ് സ്പെഷല്‍ സെല്‍ വൃത്തങ്ങള്‍ നല്‍കുന്നത്. പശ്ചിമഘട്ടത്തിലെ വന്യജീവി സങ്കേതങ്ങളില്‍ ദിവസങ്ങളോളം താമസിച്ചു. ഇവിടം കേന്ദ്രീകരിച്ച് സംഘങ്ങളെ രൂപീകരിക്കാനും ലക്ഷ്യമിട്ടു. തെക്കേ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും അക്രമത്തിന് പദ്ധതിയിട്ടു. ഹിറ്റ് ലിസ്റ്റുകളും തയാറാക്കി. മൈനിങ് എന്‍ജിനീയറായിരുന്നു ഷാനവാസ്. മറ്റ് രണ്ടുപേരിലൊരാള്‍ക്ക് പിഎച്ച്ഡിയടക്കം ഉന്നത വിദ്യാഭ്യാസം. ബിടെക് ബിരുദമുള്ള ഇവര്‍ സ്ഫോടക വസ്തുക്കളെക്കുറിച്ച് പഠിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍നിന്നും ശേഖരിച്ചു. 

ഗ്യാസ് കുറ്റി, കുക്കര്‍ മുതല്‍ ഐഇഡി വരെ, ഇവ ഉപയോഗിച്ച് സ്ഫോടനം നടത്താന്‍ മൂവരും പരിശീലനം നടത്തി. അത് കാടുകളിലും ആളൊഴിഞ്ഞ കൃഷിഭൂമിയിലും. മുഹമ്മദ് ഷാനവാസിനെ ജയ്പൂരില്‍നിന്നും മുഹമ്മദ് റിസ്‌വാന്‍ അഷ്റഫിനെ ലക്നൗവില്‍നിന്നും മുഹമ്മദ് അര്‍ഷാദ് വാസിയെ മൊറാദാബാദില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഏഴുദിവസത്തെ കസ്റ്റഡിയാണ് നിലവില്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. യുഎപിഎ ചുമത്തിയ കേസായതിനാല്‍ എന്‍ഐഎയും ഇവരെ ചോദ്യംചെയ്യും.  

Shanavas plan to attack South India

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.