ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച് കത്തോലിക്കാ വൈദികന്‍. കൊന്നത്തടി മാങ്കുവ സെന്‍റ് തോമസ് ദേവാലയത്തിലെ ഇടവക വൈദികന്‍ ഫാ. കുര്യാക്കോസ് മറ്റമാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.എസ് അജി വൈദികനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്ന് ബിജെപിയിലേക്ക് കടന്നുവരുന്ന ആദ്യത്തെ വൈദികനാണ് ഫാ. കുര്യാക്കോസ് മറ്റം എന്ന് ജില്ലാ നേതൃത്വം പറഞ്ഞു. ക്രൈസ്തവര്‍ക്ക് ചേരാന്‍ പറ്റാത്ത പാര്‍ട്ടിയാണിതെന്ന് തോന്നുന്നില്ലെന്നായിരുന്നു ഫാ. കുര്യാക്കോസിന്‍റെ പ്രതികരണം.
Priest joined in BJP from Idukki
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.