സംസ്ഥാനത്തെ മൂന്ന് പുഴകളിൽ കേന്ദ്ര ജലകമ്മിഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. കരമനയാറിലെ വെള്ളൈകടവ് സ്റ്റേഷൻ, നെയ്യാറിലെ അരുവിപ്പുറം സ്റ്റേഷൻ, മണിമലയാറ്റിലെ കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ ഉയർന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അച്ചൻകോവിലാറ്റിലെ തുമ്പമൺ സ്റ്റേഷനിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലേർട്ട് നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം
Flood warning in three rivers of the state