വീടും ഭൂമിയും വിട്ടുനൽകിയിട്ടും പണം നല്‍കാതെ സര്‍ക്കാര്‍; വഴിയാധാരമായി വസ്തു ഉടമകള്‍

HIGHLIGHTS
  • പുനർഗേഹം പദ്ധതി ; ഭൂമി നൽകിയവർക്ക് പണം ലഭിക്കുന്നില്ല
  • 15 ദിവസത്തിനുളളില്‍ പണം ലഭിക്കുമെന്നായിരുന്നു അറിയിപ്പ്
  • 5 മാസം മുന്‍പ് ആധാരം എഴുതിയവര്‍ക്ക് തുക ലഭിച്ചില്ല
  • കൊല്ലത്ത് മാത്രം നല്‍കാനുളളത് ഒന്നരക്കോടി രൂപ
punargeham-project-land-giv
SHARE

ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലേക്ക് ഭൂമിയും വീടും കൈമാറിയവര്‍ക്ക് സർക്കാരിൽ നിന്ന് പണം ലഭിക്കുന്നില്ല. ഗുണഭോക്താക്കളുടെ പേരിലേക്ക് ആധാരം എഴുതിനൽകിയവരാണ് അഞ്ചുമാസമായി പണം കിട്ടാതെ വലയുന്നത്. കൊല്ലം ജില്ലയില്‍ മാത്രം ഒന്നരക്കോടി രൂപയാണ് വസ്തു ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുളളത്. തീരദേശത്തെ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹം.  

കരുനാഗപ്പളളി ആദിനാട് വില്ലേജില്‍ നാലയ്യത്ത് പടിഞ്ഞാറേ തറയില്‍ ഗോപാലകൃഷ്ണനെപ്പോലെ നിരവധി പേരാണ് സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാനായി കാത്തിരിക്കുന്നത്. ഗോപാലകൃഷ്ണന്റെ ഭാര്യ മണിയുടെ പേരിലുണ്ടായിരുന്ന നാലു സെന്റ് സ്ഥലവും വീടുമാണ് ചെറിയഴീക്കല്‍ സ്വദേശി രാജാനന്ദനും ഭാര്യ ഷീബയ്ക്കുമായി ആധാരം എഴുതിയത്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതി പ്രകാരമായിരുന്നു ഇൗ ഭൂമിയിടപാട്. കഴിഞ്ഞ ഏപ്രില്‍ 19 ന് ആധാരം റജിസ്റ്റര്‍ ചെയ്തെങ്കിലും ഫിഷറീസ് വകുപ്പില്‍ നിന്ന് പത്തുലക്ഷം രൂപ ഇതുവരെ മണിക്ക് കിട്ടിയിട്ടില്ല.

വീടും സ്ഥലവും ലഭിച്ച കടല്‍തീരത്ത് താമസിക്കുന്ന കുടുംബത്തിന് വീടൊഴിഞ്ഞ് കൊടുക്കണം. അഞ്ചുമാസമായി അവധി പറയുകയാണ് ഗോപാലകൃഷ്ണനും ഭാര്യ മണിയും. ആധാരം എഴുതിയാല്‍ ഏഴ്, അല്ലെങ്കില്‍ പതിനഞ്ചു ദിവസത്തിനുളളില്‍ ഭൂമി വില്‍പ്പന നടത്തിയആളിന് പണം ലഭിക്കുമെന്നായിരുന്നു ഫിഷറീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ കഴിയുന്നവരെ മാറ്റി പാർപ്പിക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹം. കൊല്ലത്ത് മാത്രം പദ്ധതിക്കായി ഭൂമി കൈമാറിയവര്‍ക്ക് ഒന്നരക്കോടി രൂപയാണ് സർക്കാർ നൽകാനുളളത്. 

Didnt get money who gave land for fisheries department punargeham rehabilitation scheme

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

MORE IN BREAKING NEWS
SHOW MORE