
കരുവന്നൂര്‍ പ്രതി സതീഷ്കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ തൃശൂരില്‍ അയ്യന്തോള്‍ ഒഴികെയുള്ള സഹകരണബാങ്കുകളിലെ റെയ്ഡ് പൂര്‍ത്തിയായി. റെയ്ഡ് പുലര്‍ച്ചെ രണ്ടു മണിവരെ നീണ്ടു . അയ്യന്തോള്‍ ബാങ്കില്‍ ഇപ്പോഴും റെയ്ഡ് തുടരുകയാണ്. ഇ.ഡി. അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് എം.കെ.കണ്ണന്‍ പ്രതികരിച്ചു. സതീഷ്കുമാറിന്റെ അക്കൗണ്ട് വിവരങ്ങളാണ് ഇ.ഡി തേടിയതെന്നും എം.കെ.കണ്ണന്‍പ്രതികരിച്ചു. ലാഭത്തിലിരിക്കുന്ന ബാങ്കിനെ തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റായ കണ്ണന്‍ പറഞ്ഞു.