പുതിയ മന്ദിരം ഇന്ത്യയുടെ പാര്‍ലമെന്‍റാക്കി വിജ്ഞാപനം ഇറക്കി

india-Parliament
SHARE

പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെ പാര്‍ലമെന്‍റാക്കി വിജ്ഞാപനം ഇറക്കി. ലോക്സഭ സെക്രട്ടേറിയറ്റാണ് ഉത്തരവിറക്കിയത്. ഇരുസഭകളിലേയും എംപിമാര്‍ പങ്കെടുത്ത ഫോട്ടോ സെഷന്‍ പൂര്‍ത്തിയായി.    പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, സ്പീക്കര്‍ ഒാം ബിര്‍ല, രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ സംസാരിക്കും. ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായ മേനക ഗാന്ധി, രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായ മന്‍മോഹന്‍ സിങ്, ഇരുസഭകളിലുമായി ഏറ്റവും അധികകാലം അംഗമായ ഷിബു സോറന്‍ എന്നിവരും സംസാരിക്കും. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരും എംപിമാരും പുതിയ മന്ദിരത്തിലേയ്ക്ക് പ്രവേശിക്കും. ഉച്ചകഴിഞ്ഞ് രാജ്യസഭയില്‍ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്‍റെ വിജയത്തെക്കുറിച്ച് പ്രത്യേക ചര്‍ച്ച നടക്കും

Story Highlights: New building of Parliament notified as Parliament House of India

MORE IN BREAKING NEWS
SHOW MORE